കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
ഇന്ന് മോൻസ് ജോസഫിൻറെ നേതൃത്വത്തിൽ കടത്തുരുത്തിയിൽ നടത്തുന്ന ട്രാക്ടർ റാലിയിലാണ് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിച്ചത്.
ഇലക്ഷൻ കമ്മീഷൻ തങ്ങൾക്ക് പാർട്ടി ചിഹ്നവും പേരും അനുവദിച്ച സാഹചര്യത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇത്തരം നീക്കത്തിനെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.