കേരള കോൺഗ്രസിന് 12 സീറ്റ് നൽകി എൽഡിഎഫ്. ചങ്ങനാശ്ശേരിയുടെ കാര്യം ഇന്നറിയാം
പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, റാന്നി, തൊടുപുഴ, ഇടുക്കി, കുറ്റ്യാടി, ഇരിക്കൂർ, ചാലക്കുടി, പെരുമ്പാവൂർ, പിറവം എന്നീ മണ്ഡലങ്ങളാണ് കേരള കോൺഗ്രസ് എമ്മിന് നൽകിയിരിക്കുന്നത്.
ചങ്ങനാശ്ശേരി കൂടി വേണമെന്നാണ് ജോസ് കെ.മാണിയുടെ ആവശ്യം. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.
എൽഡിഎഫിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ഉദാരമായ സമീപനം മറ്റൊരു പാർട്ടിയോടും മുന്നണി കാണിച്ചിട്ടില്ല.
സിപിഐക്ക് മൂന്നു സീറ്റ് കുറഞ്ഞപ്പോൾ ജനാധിപത്യ കേരള കോൺഗ്രസിനെ നാലിൽ നിന്ന് ഒരു സീറ്റിലേക്ക് ഒതുക്കി. എൻസിപിക്കും ഐഎൻഎലിനും ഓരോ സീറ്റ് കുറഞ്ഞു. സ്കറിയ തോമസ് വിഭാഗത്തിന് മത്സരിച്ച ഏക സീറ്റായ കടുത്തുരുത്തിയും നഷ്ടമായി.