17.1 C
New York
Friday, October 7, 2022
Home Kerala കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്ത് സീറ്റുകളില്‍ മല്‍സരിക്കും. കോട്ടയം ജില്ലയില്‍ മൂന്ന് സീറ്റുകളാണ് ജോസഫിന്...

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്ത് സീറ്റുകളില്‍ മല്‍സരിക്കും. കോട്ടയം ജില്ലയില്‍ മൂന്ന് സീറ്റുകളാണ് ജോസഫിന് ലഭിച്ചത്.

യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്ത് സീറ്റുകളില്‍ മല്‍സരിക്കും. കോട്ടയം ജില്ലയില്‍ മൂന്ന് സീറ്റുകളാണ് ജോസഫിന് ലഭിച്ചത്. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ നടക്കും.  

കോട്ടയം ജില്ലയില്‍ ഉള്‍പ്പെടെ സീറ്റുകളുടെ കാര്യത്തില്‍ ഉടക്കി നില്‍ക്കുകയായിരുന്നു ജോസഫ് വിഭാഗം. 11 സീറ്റുകള്‍ വേണമെന്ന വാദത്തിലുറച്ചു നിന്ന ജോസഫ് ഒടുവില്‍ പത്തു സീറ്റുകള്‍ എന്ന ധാരണ അംഗീകരിച്ചു. പത്താമത്തെ സീറ്റായി തൃക്കരിപ്പൂര്‍ നല്‍കും. കോട്ടയം ജില്ലയില്‍ 6 സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നെണ്ണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഏറ്റുമാനൂര്‍, ചങ്ങനാശേരി, കടത്തുരുത്തി മണ്ഡലങ്ങളാണ് ജില്ലയില്‍ കേരളാ കോണ്‍ഗ്രസിന് ലഭിച്ചത്.ഏറ്റുമാനൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനു പുറമെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിനും അതൃപ്തിയുണ്ട്. തൊടുപുഴ, ഇടുക്കി, കുട്ടനാട,് തിരുവല്ല, കോതമംഗലം, ഇരിങ്ങാലക്കുട എന്നിവയാണ് ജോസഫ് വിഭാഗത്തിന് ലഭിച്ച മറ്റു മണ്ഡലങ്ങള്‍. പാര്‍ട്ടി സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഇലക്ഷന്‍ കമ്മീഷന്‍ അനുവദിക്കുന്ന ചിഹ്നത്തില്‍ മല്‍സരിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
മാന്യമായ പരിഗണന മുന്നണിയില്‍ കിട്ടി എന്ന വിലയിരുത്തലില്‍ തന്നെയാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമുള്ളത്. ഏറ്റുമാനൂര്‍, ചങ്ങനാശേരി തുടങ്ങിയ സീറ്റുകളിലുള്ള  തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വമിപ്പോള്‍.

Facebook Comments

COMMENTS

- Advertisment -

Most Popular

ഡോ. ശശി തരൂരിന് ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്ററിന്റെ പിന്തുണ: പ്രസിഡണ്ട് ലീല മാരേട്ട്

  തകർച്ചയുടെ പടുകുഴിയിൽ ആയ കോൺഗ്രസിനെ കരകയറ്റാൻ തരൂരിനു മാത്രമേ കഴിയൂ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ശശി തരൂരിനെ പിന്തുണയ്ക്കുന്നതായി ഐ.ഒ.സി- യു.എസ്.എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് പറഞ്ഞു. മുഴുവൻ...

എം.എസ്. ബാബുരാജ് – ചരമദിനം

കോഴിക്കോടുകാരനായ സംഗീത സംവിധായകനായിരുന്നു എം. എസ്‌. ബാബുരാജ്‌ . മുഴുവൻ പേര് മുഹമ്മദ് സബീർ ബാബുരാജ്. ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ വിസ്മരിക്കാതെ മലയാളികൾ ഓമനിക്കുന്നുണ്ട്. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും ശ്രുതിമാധുരി മലയാളചലച്ചിത്രഗാനങ്ങളിൽ ആദ്യമായി...

പുരസ്കാരം

കോട്ടയ്ക്കൽ. കോട്ടയ്ക്കൽ ആര്യവൈദ്യശാല പ്രധാന വൈദ്യനും പ്രധാന വൈദ്യോപദേഷ്ടാവുമായിരുന്ന ആര്യവൈദ്യൻ എസ്.വാരിയരുടെ സ്മരണാർഥം കോട്ടയ്ക്കൽ ആയുർവേദ കോളജിലെ മികച്ച ഔട്ട് ഗോയിങ്ങ് വിദ്യാർഥിക്ക് ആര്യവൈദ്യശാല എല്ലാവർഷവും നൽകുന്ന ആര്യവൈദ്യൻ എസ്.വാരിയർ എൻഡോവ്മെന്റിനും, എം.കെ.ദേവിദാസ്...

പാരമ്പര്യ താളിയോലകൾ കൈമാറും

കോട്ടയ്ക്കൽ. പാരമ്പര്യ ബാല ചികിത്സകനായിരുന്ന ക്ലാരി നീലകണ്ഠൻ നമ്പീശൻ (1878 - 1944) ഉപയോഗിച്ചിരുന്ന "അഷ്ടാംഗഹൃദയം", "ബാല ചികിത്സ" എന്നീ താളിയോല ഗ്രന്ഥങ്ങൾ ഇനി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയ്ക്കു സ്വന്തം. അഷ്ടാംഗഹൃദയത്തിന്റെ താളിയോല സാധാരണ കാണാറുണ്ടെങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: