ദൽഹി : ഫെബ്രുവരി: 23:കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികളില്‍ തീരുമാനമെടുക്കാന്‍ കമ്മീഷന്‍റെ സമ്പൂര്‍ണ യോഗം ഇന്ന് ചേരും.
മാര്‍ച്ച് ആദ്യവാരം തീയതികള്‍ പ്രഖ്യാപിച്ചേക്കും
കേരളം, തമിഴ്‍നാട്, അസം, പശ്ചിമ ബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള നിര്‍ണായക യോഗമാണ് ഡല്‍ഹിയില്‍ നടക്കുക.
തെരഞ്ഞെടുപ്പ് തീയതികള്‍ എന്ന് പ്രഖ്യാപിക്കണമെന്നും യോഗത്തില്‍ തീരുമാനിക്കും.
മാര്‍ച്ച് ആദ്യ വാരം തീയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
ഓരോ സംസ്ഥാനങ്ങളിലും, എത്ര ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യവും ചര്‍ച്ചയാകും.