17.1 C
New York
Wednesday, October 20, 2021
Home Kerala കേരളത്തിൽ 5659 പേർക്ക് കൂടി കോവിഡ് .രോഗബാധിതർ കൂടുതൽ എറണാകുളത്ത്

കേരളത്തിൽ 5659 പേർക്ക് കൂടി കോവിഡ് .രോഗബാധിതർ കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം:സംസ്ഥാനത്ത് 5,659 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇന്ന് 51,130 സാംപിളുകൾ പരിശോധിച്ചു.

രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:

എറണാകുളം:879

കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 94,00,749 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3663 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 832, കോഴിക്കോട് 734, കോട്ടയം 460, കൊല്ലം 475, മലപ്പുറം 392, പത്തനംതിട്ട 350, ആലപ്പുഴ 355, കണ്ണൂര്‍ 270, തിരുവനന്തപുരം 250, തൃശൂര്‍ 327, ഇടുക്കി 293, വയനാട് 232, പാലക്കാട് 99, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, എറണാകുളം 6, കോഴിക്കോട് 4, കൊല്ലം 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5006 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 354, കൊല്ലം 195, പത്തനംതിട്ട 705, ആലപ്പുഴ 299, കോട്ടയം 288, ഇടുക്കി 377, എറണാകുളം 739, തൃശൂര്‍ 428, പാലക്കാട് 175, മലപ്പുറം 530, കോഴിക്കോട് 594, വയനാട് 69, കണ്ണൂര്‍ 206, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,234 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,29,452 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,196 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,119 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പൊല്‍പുള്ളി (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 13), തിരുവാങ്കുളം (23), പാലക്കാട് ജില്ലയിലെ പട്ടിതറ (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 406 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ.

തട്ടിപ്പുസംഘത്തിലെ കണ്ണികളായ മണിപ്പുർ സ്വദേശിനിയും ഭർത്താവും അറസ്റ്റിൽ. വിദേശത്തെ ഡോക്ടർ ആണെന്ന് പറഞ്ഞ് ഫെയ്സ് ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെടുകയും വിദേശപണവും സ്വർണവും പഴ്സൽ ആയി അയച്ചിട്ടുണ്ട് എന്നു പറഞ്ഞ് നികുതി, പ്രൊസസിങ് ഫീസ് ഇനത്തിൽ...

അങ്ങനെ’ ഒരവധിക്കാലത്ത്….!!!(കഥ)

വളരെ ചെറുപ്പം മുതലേ അച്ഛനും മുത്തശ്ശിയും അമ്മയും ഒക്കെ പറയുന്ന കഥകളിൽ അവളുണ്ടായിരുന്നു…! പൂതപ്പാട്ടിലെ പൂതത്തെ പോലെ ..കുഞ്ഞുങ്ങൾക്ക് അമ്മയായ് …കനിവ് നിറഞ്ഞവൾ ആയി …അച്ഛന്റെ കഥകളിലും, ചെമ്പക പൂമൊട്ടിന്റെ നിറമുള്ള കസവു ചേലയുടുത്ത...

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ നവാഭിക്ഷിക്തനായ കാതോലിക്കാ ബാവയെ സന്ദർശിച്ചു.

ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ നവാഭിക്ഷിക്തനായ കാതോലിക്കാ ബാവയെ സന്ദർശിച്ചു. കോട്ടയം ദേവലോകം അരമനയിൽ എത്തിയാണ് ബാവയുമായി കൂടിക്കാഴ്ച നടത്തിയത്.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ, സംസ്ഥാന സമിതി അംഗം ബിജു...

ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ.

തിരുവനന്തപുരം : വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്രസംഭാവനകള്‍ നല്‍കുന്ന വിശിഷ്ട വ്യക്തികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന തലത്തില്‍ പരമോത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുരസ്കാരങ്ങള്‍ക്ക് കേരള പുരസ്കാരങ്ങളെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: