കേരളത്തിൽ യു ഡി എഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് രമേശ് ചെന്നിത്തല.
ഭരണമാറ്റത്തെ ചെറുക്കാൻ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.
നരേന്ദ്ര മോദി ആകാശം വിൽക്കുമ്പോൾ പിണറായി വിജയൻ കടൽ വിൽക്കുകയാണ്.
മത്സ്യത്തൊഴിലാളികളെ വിറ്റു കാശാക്കാൻ ശ്രമിച്ച പിണറായി വീണ്ടും അധികാരത്തിൽ വന്നാൽ കേരളം വിറ്റ് കാശാക്കും.
ആഴക്കടൽ മത്സ്യ ബന്ധന കരാർ വിവാദത്തിൽ മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കും കീറ ചാക്കും സമം.
ഞങ്ങൾക്കിടയിൽ കള്ളവോട്ട് ചെയ്യുന്നവരുണ്ടെങ്കിൽ അതും മുഖ്യമന്ത്രി കണ്ടെത്തട്ടെയെന്നും ചെന്നിത്തല എറണാകുളത്ത് പറഞ്ഞു.