17.1 C
New York
Monday, September 20, 2021
Home Kerala കേരളത്തിൽ മികച്ച വേനൽ മഴ.

കേരളത്തിൽ മികച്ച വേനൽ മഴ.

കേരളത്തിൽ മികച്ച വേനൽ മഴ. പത്തനംതിട്ട ജില്ലയും കോന്നിയും മുന്നിൽ. മൂന്നു മാസം നീണ്ടു നിൽക്കുന്ന വേനൽ മഴ സീസൺ (pre monsoon) രണ്ടു മാസം പിന്നീടുമ്പോൾ കേരളത്തിൽ ഇതുവരെ 32%അധിക മഴ ലഭിച്ചു. വേനൽ മഴ ഏറ്റവും കൂടുതൽ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ. പത്തനംതിട്ട ജില്ലയിൽ ഇത്തവണ ലഭിച്ചത് 46.53 സെമീ വേനൽമഴ (91%കൂടുതൽ). കോട്ടയം (26.99 സെമീ, 55% കൂടുതൽ), ഇടുക്കി (20.47 സെമീ, 10% കൂടുതൽ), എറണാകുളം (20.1 സെമീ,54% കൂടുതൽ). കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവ് മഴയാണ് ഇക്കുറി ലഭിച്ചത്. കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം മാർച്ച്‌ ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ(60.1 സെമീ).

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: