17.1 C
New York
Wednesday, August 17, 2022
Home Kerala കേരളത്തിൽ നിന്നും കല്പന ചൗളയ്ക്ക് ഒരു പിൻഗാമി: മലയാളികളുടെ അഭിമാനമായി പ്രീതാ റാണി.

കേരളത്തിൽ നിന്നും കല്പന ചൗളയ്ക്ക് ഒരു പിൻഗാമി: മലയാളികളുടെ അഭിമാനമായി പ്രീതാ റാണി.

ആകാശയാത്രയിലൂടെ അഭിമാനകരമായ നേട്ടം കൈവരിക്കാനൊരുങ്ങി തിരുവനന്തപുരം പേയാട് സ്വദേശിനി ആതിര പ്രീതാറാണി. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ബഹിരാകാശയാത്രിക പരിശീലനത്തിനായി തിരഞ്ഞെടുത്തവരിൽ ആതിരയും ഉൾപ്പെടുന്നു. വിജയിച്ചാൽ കൽപന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതയും ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയുമാകും ആതിര.

നാസയുടെ സഹായത്തോടെ ‘പ്രോജക്ട് പോസ്സം’ എന്ന പരിശീലന പരിപാടിയിലൂടെയാണ് ആതിര തന്റെ സ്വപ്നം പിന്തുടരുന്നത്. ഫ്ലോറിഡയിലെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിര ഇപ്പോൾ. കാനഡയിൽ സ്ഥിരതാമസമാക്കിയ ആതിര ‘എക്‌സോ ജിയോ എയ്‌റോസ്‌പേസ്’ എന്ന കമ്പനിയുടെ സിഇഒയും പ്രസിഡന്റുമാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: