കേരളത്തിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് കുറയുന്നതിൽ കേന്ദ്രസർക്കാരിന് അതൃപ്തി
25 ശതമാനത്തിൽ താഴെയാണ് കേരളത്തിൽ വാക്സിൻ കുത്തിവെപ്പെടുത്തവരുടെ എണ്ണം. വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം.
കേരളമുൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് വാക്സിൻ കുത്തിവെപ്പിൽ വലിയ തോതിൽ കുറവ് രേഖപ്പെടുത്തിയതെന്നാണ് സർക്കാരിന്റെ കണക്കിൽ നിന്ന് വ്യക്തമാകുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കുറവ് രേഖപ്പെപെടുത്തിയത്.
ഈ രണ്ട് സംസ്ഥാനങ്ങളിലും 25 ശതമാനത്തിൽ താഴെയാണ് വാക്സിൻ കുത്തിവെപ്പ് നടക്കുന്നത്. കുറവ് കുത്തിവെപ്പെടുത്തവരിൽ പഞ്ചാബും ചത്തീസ്ഗഡും തൊട്ടുപിറകെയുണ്ട്.
ഇത് സംബന്ധിച്ചുള്ള അതൃപ്തിയാണ് കേന്ദ്രസർക്കാർ വാക്സിനേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോൺഫറൻസിൽ വ്യക്തമായത്. നാല് സംസ്ഥാനങ്ങളോടും വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളിൽ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.