17.1 C
New York
Wednesday, September 22, 2021
Home Kerala കേരളത്തിൽ കോവിഡ് കൂടുന്നു : കേന്ദ്ര ആരോഗ്യ മന്ത്രാലയം .

കേരളത്തിൽ കോവിഡ് കൂടുന്നു : കേന്ദ്ര ആരോഗ്യ മന്ത്രാലയം .

രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച റിപ്പോർട്ടുചെയ്ത കോവിഡ് കേസുകളിൽ 49.85 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

സംസ്ഥാനത്തെ 10 ജില്ലകളുൾപ്പെടെ രാജ്യത്തെ 18 ജില്ലകളിൽ കേസുകൾ കൂടിവരുന്നു.

മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കാസർകോട്, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നിവയാണ് കേരളത്തിൽ തീവ്രവ്യാപനമുള്ള ജില്ലകൾ.

മഹാരാഷ്ട്രയിലെ മൂന്ന്, മണിപ്പുരിലെ രണ്ട്, അരുണാചൽപ്രദേശ്, മേഘാലയ, മിസോറം എന്നിവിടങ്ങളിലെ ഓരോന്നുവീതവും ജില്ലകളിലും കേസുകൾ ഉയരുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ആകെ കേസുകളുടെ 47.5 ശതമാനവും ഈ 18 ജില്ലകളിലാണ്. രാജ്യത്തെ കേസുകളുടെ 40.6 ശതമാനവും കേരളത്തിലെ 10 ജില്ലകളിലാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...
WP2Social Auto Publish Powered By : XYZScripts.com
error: