കോവിഡ് വാക് സിൻ വിതരണം തുടങ്ങുന്ന ജനുവരി 16ന് കേരളത്തിൽ 13300 പേർക്ക് കുത്തിവെയ്പു നൽകും . 133 കേന്ദ്രങ്ങളിലാണ് കോവിഡ് വാക്സിൻ വിതരണം ഓരോ കേന്ദ്രത്തിലും 100 പേർക്കാണ് വാക്സിൻ നൽകുക . എറണാകുളത്ത് 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിൽ 11 കേന്ദ്രങ്ങളിലും മറ്റുജില്ലകളിൽ 9 കേന്ദ്രങ്ങളിലുമാണ് വിതരണം . 354897 പേരാണ് വാക്സിനായി ഇതു വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇവരുടെ മൊബൈൽ ഫോണിലേക്ക് വാക്സിൻ എടുക്കേണ്ട ദിവസവും സമയവും എസ് എം എസ് ആയി അറിയിക്കും വാക്സിൻ കേന്ദ്രത്തിൽ ഒരു ഡോക്ടർ അടക്കം 5ആരോഗ്യപ്രവർത്തകർ ഉണ്ടാകും. വാക്സിൻ നൽകിയശേഷം 30 മിനിറ്റ് ഇവരെ നിരീക്ഷിക്കും . ഒരാൾക്ക് വാക്സിൻ രണ്ടു ഡോസാണ് കുത്തിവയ്ക്കുന്നത് കുത്തിവെച്ച് നാലാഴ്ച ശേഷം രണ്ടാമത്തെ ഡോസ് കുത്തിവയ്ക്കും .