കേരളത്തില്‍ പിണറായി സര്‍ക്കാരിന് അധികാര തുടര്‍ച്ച എബിപി സര്‍വ്വേ
എല്‍ഡിഎഫ് 89 സീറ്റുകള്‍ വരെ
കേരളത്തിന്റെ പതിവുകള്‍ തെറ്റിച്ച് ഇക്കുറി സംസ്ഥാനത്ത് എല്‍ഡിഎഫിന് അധികാര തുടര്‍ച്ച ലഭിക്കുമെന്ന് സര്‍വ്വേ ഫലം. എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വ്വയിലാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് തന്നെ അധികാരം ലഭിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.കേരളത്തില്‍ പിണറായി തരംഗം ആവര്‍ത്തിക്കുമെന്ന ഐഎഎന്‍എസ്, സി വോട്ടര്‍ സര്‍വ്വ പ്രവചനത്തിന് പിന്നാലെയാണ് എല്‍ഡിഎഫ് തന്നെ ഭരണം നേടുമെന്നുള്ള പുതിയ പ്രവചനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഇടത് തരംഗം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്നാണ് എബിപി, സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ വിവാദം തുടങ്ങി സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങള്‍ ആളികത്തിയിട്ടും അത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നില്ല. 101 നിയമസഭ മണ്ഡലങ്ങളിലും മുന്നിലെത്താന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു.അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ 81 മുതല്‍ 89 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്നാണ് സര്‍വ്വേ പ്രവചനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 91 സീറ്റുകള്‍ നേടിയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അധികാരം നേടിയത്. 41.6 ശതമാനം വോട്ടുകളാണ് എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ പ്രവചിക്കുന്നത്.അതേസമയം യുഡിഎഫിന് 49 മുതല്‍ 57 സീറ്റുകള്‍ വരെയാണ് സര്‍വ്വേ പ്രവചനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. ഇക്കുറി വോട്ട് വിഹിതം 34.6 ശതമാനം ആയിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എന്നാല്‍ ബിജെപിക്ക് സംസ്ഥാനത്ത് ഇക്കുറി രണ്ട് സീറ്റുകള്‍ വരെ പിടിക്കാന്‍ സാധിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.14.9 ശതമാനമാണ് വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. 2016 ല്‍ 14.9 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. നിലവില്‍ നേമത്ത് മാത്രമാണ് ബിജെപിക്ക് അധികാരം ഉള്ളത്. 35 ശതമാനം പേര്‍ സംതൃപ്തി രേഖപ്പെടുത്തിയപ്പോള്‍ വെറും 16 ശതമാനം പേര്‍ മാത്രമാണ് അസംതൃപ്തി പ്രകടിപ്പിച്ചത്. 1 ശതമാനം ആളുകള്‍ ഇതിനോട് പ്രതികരിച്ചില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നായ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റേയും ജനപ്രീതി ഉയര്‍ത്തിയതെന്ന് സര്‍വ്വേയില്‍ പറയുന്നു.
കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്ക് ജനപിന്തുണയില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. 22 ശതമാനം പേര്‍ മാത്രമാണ് ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നത്. ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മന്‍ചാണ്ടിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ഒരുങ്ങുന്നത്.അതേസമയം കേന്ദ്രസര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും വലിയ വിരുദ്ധ വികാരമാണ് സര്‍വ്വേയില്‍ പ്രകടമായത്.സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ അതൃപ്തി പ്രകടിപ്പിച്ചു. 28 ശതമാനം പേര്‍ മാത്രമാണ് മോദിയില്‍ തൃപ്തി പ്രകടിപ്പിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്ത 33 ശതമാനം പേരും പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാരിനെതിരെ സര്‍വ്വേയില്‍ പങ്കെടുത്ത 42 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തി. വെറും 30 ശതമാനം പേര്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചത്. 28 ശതമാനം പേര്‍ സംതൃപ്തി പ്രകടിപ്പിച്ചു.