17.1 C
New York
Thursday, October 21, 2021
Home Kerala കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം ജനുവരി 28:കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 784,
കൊല്ലം 685,
കോഴിക്കോട് 584,
കോട്ടയം 522,
പത്തനംതിട്ട 452,
ആലപ്പുഴ 432,
തൃശൂര്‍ 424,
മലപ്പുറം 413,
തിരുവനന്തപുരം 408,
ഇടുക്കി 279,
കണ്ണൂര്‍ 275,
പാലക്കാട് 236,
വയനാട് 193,
കാസര്‍ഗോഡ് 84
എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.
അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 94,59,221 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3682 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 738, കൊല്ലം 679, കോഴിക്കോട് 567, കോട്ടയം 483, പത്തനംതിട്ട 414, ആലപ്പുഴ 426, തൃശൂര്‍ 414, മലപ്പുറം 394, തിരുവനന്തപുരം 313, ഇടുക്കി 263, കണ്ണൂര്‍ 199, പാലക്കാട് 89, വയനാട് 185, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, എറണാകുളം, പാലക്കാട്, വയനാട് 5 വീതം, പത്തനംതിട്ട, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5594 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 270, കൊല്ലം 547, പത്തനംതിട്ട 529, ആലപ്പുഴ 391, കോട്ടയം 482, ഇടുക്കി 282, എറണാകുളം 792, തൃശൂര്‍ 612, പാലക്കാട് 148, മലപ്പുറം 387, കോഴിക്കോട് 610, വയനാട് 224, കണ്ണൂര്‍ 274, കാസര്‍ഗോഡ് 46 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 72,392 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,35,046 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,935 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,126 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,809 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6), ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (21), കൊല്ലം ജില്ലയിലെ ഇട്ടിവ (1, 8), തൃക്കരുവ (5), തിരുവനന്തപുരം ജില്ലയിലെ അഴൂര്‍ (സബ് വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 5, 7, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 404 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാവ്യപൂർവം അയ്യപ്പന് …….

1949 ഒക്ടോബർ 27-ന് തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് അറുമുഖന്റെയും മുത്തമ്മാളുവിന്റെയും മകനായി എ.അയ്യപ്പൻ ജനിച്ചു. ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ആത്മഹത്യ ചെയ്തു. പിന്നീട് പതിനഞ്ച് വയസ്സുള്ളപ്പോൾ സ്കൂൾ പാർലിമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച്...

സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ച് സ്വിഗ്ഗി.

ഡെലിവറി പാര്‍ട്ണര്‍മാരായ സ്ത്രീകള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആര്‍ത്തവ അവധി അനുവദിക്കുമെന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സ്വിഗ്ഗി. ഇന്ന് പുറപ്പെടുവിച്ച വാര്‍ത്താകുറിപ്പിലാണ് കമ്ബനി ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ സമയം യാത്ര ചെയ്യുന്നത് സ്ത്രീകള്‍ക്ക്...

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഘട്ടങ്ങളായി നടപ്പാക്കും.

ന്യൂഡല്‍ഹി: രണ്ട് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ ആലോചന. 12 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കാണ് ആദ്യം നല്‍കുക.തുടര്‍ന്ന് അഞ്ചു വയസ്സു മുതല്‍ 11 വയസ്സ്...

വികാസ് സ്കൂളിലെ 30 ഭിന്ന ശേഷി കുട്ടികൾക്ക് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് സ്മാർട്ട് ഫോണുകൾ വിതരണം നടത്തി

ഫ്ലോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു പുകൾപെറ്റ ഫ്ലോറിഡയിലെ കൈരളി ആർട്സ് ക്ലബ് തിരുവല്ല വികാസ് സ്കൂളിലെ ഭിന്ന ശേഷിക്കാരായ 30 കുട്ടികൾക്ക് പഠനാവശ്യത്തിനായി സ്മാർട്ട്ഫോ ണുകൾ വിതരണം ചെയ്തു. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ പാവപ്പെട്ടവരായ...
WP2Social Auto Publish Powered By : XYZScripts.com
error: