കേരളത്തിലെ സംഘടന പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ശോഭ സുരേന്ദ്രൻ.
ഡൽഹിയിൽ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശോഭ ഇക്കാര്യം അവശ്യപ്പെട്ടത്. സംസ്ഥാനത്തെ വികസനകാര്യങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചുവെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിഷയത്തിൽ ഇടപെട്ടിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി. ഇതോടെ മോദി കേരളത്തിൽ എത്തുന്പോൾ വിഷയത്തിൽ ഇടപെട്ടേക്കുമെന്നാണ് വിവരം.