17.1 C
New York
Saturday, August 13, 2022
Home Kerala കേരളത്തിലെ മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

കേരളത്തിലെ മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

കേരളത്തിലെ മാധ്യമപ്രവർത്തകരെ കോവിഡ് വാക്സിൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

ഇക്കാര്യത്തിൽ കേരള സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെന്നും വീഴ്ചവരുത്തരുതെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

യുവ പത്രപ്രവർത്തകൻ വിപിൻ ചന്ദ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മാതൃഭൂമി ന്യൂസിലെ വിപിൻ ചന്ദിന്റെ അകാലവിയോഗത്തെക്കുറിച്ച് മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തിൽ മാധ്യമപ്രവർത്തകരെ കോവിഡ് വാക്സീൻ മുൻഗണനപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നറിഞ്ഞത്…
കേരളസർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്…

രാജ്യത്ത് ഏതാണ്ട് 12 സംസ്ഥാനങ്ങൾ, ( മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, തമിഴ്നാട്, ഒഡിഷ, ഉത്തരാഖണ്ഡ്, ബിഹാർ, ഡൽഹി, പഞ്ചാബ്, പശ്ചിമബംഗാൾ, ഗോവ, മണിപ്പൂർ) മാധ്യമപ്രവർത്തകരെ കോവിഡ് മുന്നണിപ്പോരാളികളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്…

ശരിയായ വിവരകൈമാറ്റം കോവിഡ് പോരാട്ടത്തിൽ പ്രധാനപ്പെട്ടതാണ്..അതുകൊണ്ടു തന്നെ മാധ്യമപ്രവർത്തനവും ….

ഈ മഹാമാരിക്കെതിരായ പോരാട്ടം യുദ്ധസമാനമാണ്. യുദ്ധരംഗത്ത് ജീവൻ പണയം വച്ച് ജോലിയെടുക്കുന്നവരാണ് മാധ്യമപ്രവർത്തകർ. അവർക്ക് പ്രതിരോധകവചം നൽകിയേ മതിയാകൂ. ഇക്കാര്യത്തിൽ വീഴ്ചവരുത്തരുതെന്ന് സംസ്ഥാനസർക്കാരിനോട് അഭ്യർഥിക്കുന്നു…

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...

അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ.

ന്യൂയോർക്ക്: പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന "മിമിക്സ് വൺമാൻ ഷോ" യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: