കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചരണവും ഏകോപനവും നിരീക്ഷിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ രംഗത്തിറക്കി എ.ഐ.സി.സി.
ഗെഹ്ലോത്തിനെ കൂടാതെ ലൂസീഞ്ഞോ ഫലേറോ, ജി.പരമേശ്വര തുടങ്ങിയ നേതാക്കളെയും കേരളത്തിലേക്കുള്ള മുതിർന്ന നിരീക്ഷകരായി എ.ഐ.സി.സി. നിയോഗിച്ചിട്ടുണ്ട്.
എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഭാരവാഹികളുമായും യോജിച്ചാകും മുതിർന്ന നിരീക്ഷകർ പ്രവർത്തിക്കുകയെന്ന് എ.ഐ.സി.സി. പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി
Facebook Comments