17.1 C
New York
Thursday, September 23, 2021
Home Kerala കേരളത്തിലെ ഇടതു തുടർ ഭരണം; പ്രശംസകൾ അറിയിച്ച് രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള കമ്മ്യൂണിറ്റ് പാർട്ടികൾ

കേരളത്തിലെ ഇടതു തുടർ ഭരണം; പ്രശംസകൾ അറിയിച്ച് രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള കമ്മ്യൂണിറ്റ് പാർട്ടികൾ

കേരളത്തിലെ ഇടതു തുടർ ഭരണം; പ്രശംസകൾ അറിയിച്ച് രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നുമുള്ള കമ്മ്യൂണിറ്റ് പാർട്ടികൾ

കൊച്ചി: കേരളത്തിൽ ഇടതുപക്ഷ സർക്കാർ തുടർഭരണം നേടി ചരിത്രം കുറിച്ചതിൽ സിപിഎമ്മിന് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും പ്രശംസ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ, ക്യൂബ, ജർമനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ പാർട്ടികളും കേരളത്തിലെ പാർട്ടിയേയും ഇടതുപക്ഷത്തേയും പ്രശംസിച്ചു. ‘ജർമ്മനിയിലെ പ്രധാന ഇടതുപക്ഷ പാർട്ടിയായ ഡൈ ലിങ്കെയുടെ നേതാക്കൾ അഭിവാദ്യങ്ങൾ അയച്ചു. കോവിഡ് സാഹചര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ അറിയിക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. ചൈനയിലേയും ക്യൂബയിലേയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഇതിനോടകം ആശംസകൾ അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ ജനത വിമുക്തി പെരുമുനയും ഐക്യദാർഢ്യം അറിയിച്ചു’ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എൽഡിഎഫ് സർക്കാർ നടത്തിയ ശ്രമങ്ങളാണ് വിജയത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണമെന്ന് ജർമൻ പാർട്ടിയായ ഡൈ ലിങ്കെയുടെ നേതാക്കൾ അയച്ച സന്ദേശത്തിൽ പറഞ്ഞു. ‘കേരളത്തിൽ ഒരു ഇടതുപക്ഷ സർക്കാർ തുടർച്ചയായി രണ്ട് ടേം അധികാരത്തിലെത്തുന്നത് കഴിഞ്ഞ കാലത്തെ വിജയകരമായ ഇടതു തന്ത്രങ്ങളുടെ ഫലമാണ്. പൗരന്മാരുടെ വിശാലമായ പങ്കാളിത്തത്തിനുള്ള മാർഗം മികച്ചതും സുസ്ഥിരവുമായ പരിഹാരങ്ങളോടെ മുന്നോട്ട് പോകുന്നു, പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല നടപടികൾ ഈ മഹാമാരിയുടെ സമയത്ത് വലിയ വിജയമായിരുന്നു’പാർട്ടി എക്സിക്യൂട്ടീവ് ബോർഡ് അംഗം സന്ദേശത്തിൽ കുറിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....

മലയാളി സോക്കര്‍ ലീഗ് ടൂര്‍ണ്ണമെന്റ് നവംബര്‍ രണ്ടിന് വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 2021 എംഎസ്എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് നവംബര്‍  2 നു വിര്‍ജീനിയയില്‍ വച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: