കേരളം, മഹാരാഷ്ട്ര, ചത്തീസഗഢ് എന്നീ സംസ്ഥാനങ്ങളില്‍ സമീപദിവസങ്ങളിലുണ്ടായ കൊവിഡ് വ്യാപനം ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
ഈ സംസ്ഥാനങ്ങളിലെ കൊവിഡ് കണക്കുകളില്‍ വലിയ വര്‍ധനയുണ്ടായി. പ്രതിരോധ മാര്‍ഗങ്ങള്‍ മറക്കരുതെന്നതിൻ്റെ സൂചയാണിതെന്നും ഹര്‍ഷവര്‍ധന്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് വാക്സിന്‍ വിതരണത്തിന് മുന്നോടിയായി സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ഹര്‍ഷവര്‍ധന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നേരത്തെ നടത്തിയ ഡ്രൈറണ്‍ അവലോകനം ചെയ്ത് കൊവിഡ് വാക്സിനേഷന്‍്റെ നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
ഡ്രൈറണിന്‍്റെ അനുഭവം അവലോകനം ചെയ്തുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൊവിഡ് വാക്സിന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിക്കും – കേന്ദ്ര ആരോഗ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. രാജ്യത്തെ 700-ലധികം ജില്ലകളിലാണ് നാളെ കൊവിഡ് പ്രതിരോധ വാക്സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ നടക്കുന്നത്.
അതേസമയം കൊവിഷില്‍ഡ് വാക്സിന്‍ രാജ്യത്തെ നാല്പതിലധികം സംഭരണശാലകളിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. വാക്സീന്‍ ഉത്പാനത്തിന് അനുമതി നല്കി പത്ത് ദിവസത്തിനകം വിതരണം നടത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. വിതരണത്തിനുള്ള നടപടികള്‍ കേന്ദ്ര ആരോഗ്യ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ച്ര്‍ച്ചയായി. നാളെ നടക്കുന്ന ഡ്രൈറണ്ണില്‍ കൊവിന്‍ ആപ്പ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുടെ ക്ഷമത പരിശോധിക്കും.
ആധാറുമായി ബന്ധപ്പെടുത്തിയുള്ള കൊവിന്‍ ആപ്പില്‍ 12 ലധികം ഭാഷകളില്‍ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യം ഉണ്ട്. വാക്സിന്‍ നല്‍കേണ്ടവരുടെ മുന്‍ഗണന പട്ടിക തയ്യാറായതായി ആരോഗ്യ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ വികസിപ്പിചച്ച രണ്ട് വാക്സിനുകളും ജനങ്ങളുടെ ആത്മവിശ്വാസം കൂട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഗോ വിഭാഗത്തിനാവും മരുന്ന് എല്ലായിടത്തും എത്തിക്കാനുള്ള ചുമതല. 41 സ്ഥലങ്ങളിലേക്ക് ഇത് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. ലഡാക്ക് നാഗാലാന്‍ഡ് തുടങ്ങിയ ഇടങ്ങളിലും സംഭരണശാലകള്‍ അടുത്തയാഴ്ച തയ്യാറാകും. എല്ലാ ജില്ലയിലും വാക്സിന്‍ ഡിപ്പോകള്‍ തയ്യാറാക്കും എന്നാണ് സര്‍ക്കാര്‍ നല്കുന്ന സൂചന.