കേരളം ഭരിക്കുന്നത് അധോലോക സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു എന്നുള്ളതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു.
ഐശ്വര്യ കേരള യാത്ര ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധോലോക കൊള്ളസംഘങ്ങൾ പോലും ഇവരുടെ അടുത്ത് വരില്ല. ചന്പൽക്കാട്ടിലെ കൊള്ളക്കാർ ഇവരെ കണ്ടാൽ നമിക്കുമെന്നും ചെന്നിത്തല പരിഹസിച്ചു. മന്ത്രിമാർക്ക് പോലും കടന്നു ചെല്ലാൻ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇരുന്പ് കോട്ടയ്ക്കകത്ത് എങ്ങനെയാണ് സ്വപ്ന യഥേഷ്ടം കടന്നു ചെന്നതെന്നും അദ്ദേഹം ചോദിച്ചു.