കോട്ടയം:കേരളം എൽ ഡി എഫ് സർക്കാരിൻ്റെ തുടർച്ച ആഗ്രഹിക്കുന്നുണ്ടന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി. ബി ജെ പിയും യു ഡി എഫും ഒന്നായി പ്രവർത്തിക്കുന്നവരാണ്. യുഡിഎഫ് നേതാക്കൾ പലപ്പോഴും ആർ എസ് എസിനെ പറ്റി ഒന്നും പറയാറില്ല. മതേതര മൂല്യങ്ങളോട് ബി ജെ പി ക്ക് വൈരാഗ്യമാണ്. കോൺഗ്രസ് നേതാക്കൾ അതിനെ സഹായിക്കുന്നു. ന്യൂന പക്ഷങ്ങൾ ആശങ്കയിലാണ്. ഇന്ത്യയിൽ വർഗീയ കലാപങ്ങൾക്കെതിരെ എന്നും ഇടതുപക്ഷം നിലകൊണ്ടിട്ടുണ്ട്. എന്തുകൊണ്ട് കോൺഗ്രസും ലീഗും ഇത്തരം കാര്യങ്ങളിൽ മിണ്ടാതിരിക്കുന്നുവെന്ന് വ്യക്തമാക്കണം. ശ്രീധരനെതിരെ ബിനോയ് വിശ്വം രാഷ്ട്രീയത്തിൽ കുറഞ്ഞ സ്കില്ലുള്ള പാർട്ടിയിൽ എൻജിനിയറിങ്ങിൽ വലിയ സ്കില്ലുള്ളയാൾ പോയി. അദ്ദേഹം പറയുന്ന ന്യായങ്ങൾ അംഗീകരിക്കാനാകില്ല. രാജ്യസ്നേഹത്തിൻ്റെ പേര് പറഞ്ഞ് ബി ജെ പിയിൽ ചേർന്നത് അംഗീകരിക്കാനാകില്ലന്നും ബിനോയ് വിശ്വം പറഞ്ഞു. എൽ ഡി എഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോട്ടയത്ത് സി പി എം ജില്ല കമ്മറ്റി ഓഫീസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
കേരളം എൽ ഡി എഫ് സർക്കാരിൻ്റെ തുടർച്ച ആഗ്രഹിക്കുന്നുണ്ടന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം.പി.
Facebook Comments
COMMENTS
Facebook Comments