17.1 C
New York
Saturday, July 31, 2021
Home Kerala കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ...

കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ യോഗ്യതകൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് 2019ലെ കേന്ദ്ര ബഡ്ജറ്റിൽ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന. പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉളളവരെയാണ് പദ്ധതിയിൽ ചേർക്കുക. 18നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം. ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെൻഷൻ പദ്ധതികളായ എൻ.പി.എസ്, ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുതെന്നും നിർദ്ദേശമുണ്ട്. പദ്ധതി പ്രകാരം വരിക്കാരൻ മരിക്കുമ്പോൾ ഭാര്യക്ക് പദ്ധതിയിൽ തുടരാം.
അടുത്തുള്ള കോമൺ സർവീസ് സെന്റർ (CSC) വഴിയാണ് പദ്ധതിയിൽ ചേരേണ്ടത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ജൻധൻ അക്കൗണ്ടായാലും മതി), ആധാർ കാർഡ് എന്നിവ നൽകി വേണം രജിസ്റ്റർ ചെയ്യാൻ. പദ്ധതി പ്രകാരം ഒരാൾക്ക് 60 വയസാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. പദ്ധതിയിൽനിന്ന് ഇടയ്ക്കു വെച്ച് പിന്മാറാൻ അവസരമുണ്ട്. പദ്ധതിയിൽ ചേർന്ന് പത്തു വർഷത്തിനുമുമ്പാണ് പിന്മാറുന്നതെങ്കിൽ അയാൾ അടച്ച തുക മാത്രമാണ് തിരിച്ചു കിട്ടുക. അതോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭിക്കും. 18 വയസ്സുള്ള ഒരാൾക്ക് പദ്ധതിയിൽ ചേരാൻ പ്രതിമാസം 55 രൂപയാണ് അടയ്ക്കേണ്ടി വരിക. സർക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്ക്കേണ്ട തുകയിലും വർദ്ധനവുണ്ടാകും. കൂടിയ മാസതവണ 200 രൂപയാണ്.
താഴെപ്പറയുന്ന ജോലി ചെയ്യുന്നവർക്ക് 60 വയസ് കഴിയുമ്പോൾ, ഈ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കും.

1) തയൽ
2) സ്വയംസഹായ സംഘങ്ങൾ
3) കൂലി വേലകൾ ചെയ്യുന്നവർ
4) വീട്ടു ജോലിക്കാർ, വീട്ടുസഹായി,
5) കമ്പ്യൂട്ടർ ഓപ്പറേറ്റർ
6) ബ്യൂട്ടീഷ്യൻ
7) പാവ (കളിപ്പാട്ടങ്ങൾ) നിർമ്മാണം
8) ചന്ദന തിരി നിർമ്മാണം
9) ആശ & അംഗൻവാടി വർക്കർ
10) സൈക്കിൾ റിപ്പയറിങ്
11) സ്ട്രീറ്റ് വെണ്ടർമാർ
12) ഉച്ചഭക്ഷണ തൊഴിലാളികൾ
13) ചുമട്ടു തൊഴിലാളികൾ
14) ഇഷ്ടിക, ചൂല് തൊഴിലാളികൾ
15) ചെരിപ്പുകുത്ത് തൊഴിലാളികൾ
16) ചീപ്പ് പിക്കറുകൾ
17) ഗാർഹിക തൊഴിലാളികൾ
18) മേസ്തിരിമാർ
19) റിക്ഷക്കാർ
20) ഭൂരഹിത കർഷകർ & തൊഴിലാളികൾ
21) കർഷകത്തൊഴിലാളികൾ
22) നിർമ്മാണ തൊഴിലാളികൾ
23) ബീഡിത്തൊഴിലാളികൾ
24) കൈത്തറി തൊഴിലാളികൾ
25) തുകൽ തൊഴിലാളികൾ
26) ഓഡിയോ വിഷ്വൽ തൊഴിലാളികളും മറ്റു ജോലിയും
27) ബുക്ക് ബൈന്റിംഗ്
28) കേബിൾ ഓപ്പറേറ്റർ
29) കാർപെന്റർ
30) കശുവണ്ടി തൊഴിലാളികൾ
31) കാറ്ററിങ്
32) ക്ലോത്തു പ്രിന്റിംഗ്
33) കാന്റീൻ & ജോലിക്കാർ
34) കൊറിയർ സർവീസ്
35) കോച്ചിങ് സർവീസ്
36) കൺസ്ട്രഷൻ ജോലിക്കാർ
37) ഡാറ്റ എൻട്രി ഓപ്പറേറ്റർ
38) വെൽഡിങ്
39) വർക്ക് ഷോപ്പ് ജോലിക്കാർ
40) ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ etc.
41) റബ്ബർ വെട്ടു ജോലിക്കാർ
42) ടെലഫോൺ ബൂത്ത് ജീവനക്കാർ
43) ചെറുകിട കച്ചവടക്കാർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എയർ ഇന്ത്യയുടെ വിമാനം തി​രി​ച്ചി​റ​ക്കി.

എ​യ​ർ ഇ​ന്ത്യ വി​മാ​നം യ​ന്ത്ര​ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി. വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​ര​മാ​ണ്. പു​ല​ർ​ച്ചെ ഏ​ഴോ​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നാ​ണ് പ​റ​ന്നു​യ​ർ​ന്ന ശേ​ഷം ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ വി​മാ​നം...

കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കോഴിക്കോട് വടകരയിൽ കടയുടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി മേപ്പയിൽ ടീ ഷോപ്പ് നടത്തിവരുകയായിരുന്ന തയ്യുള്ളതിൽ കൃഷ്ണനാണ് കടക്കുള്ളിൽ തുങ്ങി മരിച്ചത് 70 വയസായിരുന്നു ആത്മഹത്യയുടെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ് 

കണ്ണന്റെ വരികളിലൂടെ (കവിത)

എന്നരികിൽ വന്നുനിന്നുനീ പരിഭവമോതാതേകൊതിതീരേയെൻ മുഖപടത്തിൻ കാന്തിയിൽ മതിമറന്നു നിന്ന നീയുമെൻ പുണ്യം. എന്നിലണിഞ്ഞ മഞ്ഞപട്ടുചേലയുടെ ഞൊറിയിട്ടുടുത്ത ഭംഗിയിൽ നോക്കി നീയാനന്ദചിത്തനായ്കിലുങ്ങും കാഞ്ചന കിങ്ങിണിയരമണി കണ്ടു കൈകൂപ്പി നിന്നുതുമെൻ പുണ്യം. നിയെൻ വർണ്ണനകളേകി വെണ്ണയുണ്ണുന്ന കൈയും കൈയിൽ...

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

യുവതിയുടെ വീടിന് മുന്നിൽ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ബാലരാമപുരം റസ്സൽപുരം അനി നിവാസിൽ രാജേഷ്(32) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. റസ്സൽപുരത്തെ ബിവറേജ് ഗോഡൗണിലെ...
WP2Social Auto Publish Powered By : XYZScripts.com