കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നു – തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
കൊല്ലാട്: കേരളത്തിൽ പെട്രോളിന് 100 രൂപ വരെ എത്തിയിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.യു പി എ കേന്ദ്രം ഭരിച്ച സമയത്ത് പെട്രോളിന് വില കൂട്ടിയപ്പോഴും ഉമ്മൻ ചാണ്ടി സർക്കാർ ടാക്സ് വേണ്ട എന്ന് വെച്ചു . ഇന്ന് ഇത്രയും വില ഉയർന്നിട്ടുപോലും സംസ്ഥാന സർക്കാർ ടാക്സ് വേണ്ടെന്നു വച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. . എൽഡിഎഫ് സർക്കാർ ഭരണം വിട്ടു പോകുന്ന സമയത്ത് പോലും കേരളത്തിലെ കടലുകൾ വിറ്റ് കൊള്ളയടിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. മത്സ്യതൊഴിലാളികളുടെ കഞ്ഞിയിൽ പോലും മണ്ണ് വാരി ഇടുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. വികസനവിരുദ്ധ നിലപാടുകൾക്കെതിരെയും കേരളത്തിലെ ജനങ്ങൾ ഏപ്രിൽ ആറാം തീയതി യുഡിഎഫിന് അനുകൂലമായി വിധിയെഴുതും എന്നും അദ്ദേഹം പറഞ്ഞു.
മൂട്ടിൽ ,വത്സല അപ്പുക്കുട്ടൻ , മഹേഷ്മഠം ,ഉദയകുമാർ ,ശശികുമാർ എന്നിവർ പ്രസംഗിച്ചു .