കേന്ദ്ര ബജറ്റ് അവതരണം നാളെ; പ്രതീക്ഷകൾ ഏറെ
ന്യൂഡൽഹി: കോവിഡ് കാലത്തിനിടയിലെ ഇത്തവണത്തെ ആദ്യ പൊതുബജറ്റ് സാമ്പത്തിക മേഖലയുടെ രക്ഷക്കുള്ള വാക്‌സീനായിരിക്കുമെന്ന് പ്രതീക്ഷ. കോവിഡ് കൂടി തകര്‍ത്ത സാമ്പത്തിക രംഗത്തെ രക്ഷിക്കാനുള്ള എന്ത് മാജിക്കായിരിക്കും തന്റെ മൂന്നാമത്തെ ബജറ്റിലൂടെ നിര്‍മ്മല സീതാരാമന്‍ നടത്തുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കര്‍ഷക പ്രക്ഷോഭം തുടരുമ്പോള്‍ കാര്‍ഷിക മേഖലക്കുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. ആരോഗ്യ-വിദ്യാഭ്യാസ സെസുകളില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനക്കും സാധ്യതയുണ്ട്. കാര്‍ഷിക മേഖല ഒഴികെ എല്ലാ രംഗത്തും വളര്‍ച്ച താഴോട്ടാണ്. മാന്ദ്യം മറികടക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഊന്നിയുള്ള തുടര്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ട്.