കേന്ദ്രസഹമന്ത്രി ശ്രീപദ് യശോ നായികിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ഭാര്യ
കർണാടകയിലെ അൻകോലയിൽവച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അദ്ദേഹത്തിന്‍റെ ഭാര്യ വിജയ നായിക്ക് മരിച്ചു. മന്ത്രിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീപദ് യശോ നായികിന്റെ ചികിത്സയ്ക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗും ഇക്കാര്യം പ്രമോദ് സാവന്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.