കണ്ണൂർ:കെ.ഹരികൃഷ്ണൻ ഇരട്ട അവാർഡിൻ്റെ മാധുര്യത്തിൽ. മലയാള പത്രങ്ങളിലെ മികച്ച മുഖ പ്രസംഗത്തിന് കണ്ണൂർ പ്രസ് ക്ളബ് ഏർപ്പെടുത്തിയ പാമ്പൻ മാധവൻ സ്മാരക പുരസ്കാരവും,കേരള മീഡിയ അക്കാദമിയുടെ മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ പുരസ്കാരവും മലയാള മനോരമയിലെ കെ.ഹരികൃഷ്ണന് ലഭിച്ചു. മലയാള മനോരമ ലീഡർ റൈറ്ററായ ഹരികൃഷ്ണൻ മാധ്യമ പ്രവർത്തന മേഖലയിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഒടിയൻ,സ്വപാനം, കുട്ടിസ്രാങ്ക് എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. കുട്ടിസ്രാങ്കിന് 2009 ലെ മികച്ച തിരക്കഥക്ക് ദേശീയ ചലച്ചിത്ര അവാർഡും ലഭിച്ചിട്ടുണ്ട്