17.1 C
New York
Monday, June 14, 2021
Home Kerala കെ.സുരേന്ദ്രന്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ സന്ദര്‍ശിച്ചു.

കെ.സുരേന്ദ്രന്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ സന്ദര്‍ശിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ സന്ദര്‍ശിച്ചു. ചെങ്ങന്നൂര്‍ താഴ്മണ്‍ മഠത്തിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ധീരമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കണ്ഠരര് രാജീവരെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സന്ദര്‍ശിക്കാന്‍ നിശ്ചയിക്കപ്പെട്ടവരില്‍ പ്രധാനപ്പെട്ട ഒരാളായതിനാലാണ് രാജീവരെ കാണാന്‍ താന്‍ നേരിട്ടെത്തിയതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയ്ക്ക് അനുകൂലമായി നിലപാടുകള്‍ ഉയര്‍ന്നുവരുന്നതില്‍ സന്തോഷമുണ്ടെന്ന് കണ്ഠരര് രാജീവര്‍ പറഞ്ഞു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് പലരും പറയുന്നതിനെക്കുറിച്ച്‌ ഇപ്പോള്‍ ഒന്നും പറയാനില്ല. ഭക്തര്‍ക്കനുകൂലമായ ഒരുവിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ഠരര് രാജീവര് മാധ്യമങ്ങളോട് പ്രതികരിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആദ്യമായി ഒരേ സമയം നാലു മലയാളികളെ കലക്ടർമാരായി നിയോഗിച്ചു, തമിഴ്നാട്

നാലു മലയാളികളെ ഒരേസമയം കലക്ടര്‍മാരായി നിയോഗിക്കുച്ചു. തമിഴ്നാട് സർക്കാരാണ് വ്യത്യസ്തമായ നിലപാടിൽ നാലു മലയാളികളെ ഒരേസമയം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കലക്ടർമാരായി കലക്ടര്‍മാരായി നിയോഗിക്കുന്നത്. പുതുതായി ചുമതലയേറ്റ നാലു പേരും 2013 ബാച്ച്‌...

തൊഴില്‍ നിരസിക്കുന്നതിന് കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല.

ഓസ്റ്റിന്‍: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചാല്‍ അതു സ്വീകരിക്കുന്നാതിരിക്കുന്നതിന് കൊറോണ വൈറസ് തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ...

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ്, വീട്ടമ്മ മരിച്ചു.

തൃശ്ശൂർ: പൊട്ടി കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വാതക്കാടൻ ചാത്തൻ്റെ ഭാര്യ (66) വയസുള്ള ജാനകിയാണ് മരിച്ചത്. സംഭവം നടന്നത്. കൊരട്ടി കാതികുടത്ത് ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു. വാക്കാറ്റി...

ചിക്കാഗോ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക്

ഇല്ലിനോയ്: ഇല്ലിനോയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഇന്ത്യന്‍ അമേരിക്കന്‍ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ആദ്യഘട്ടമായി ഓക്‌സിജന്‍ കോണ്‍സട്രേറ്റര്‍ യൂണിറ്റ്‌സ്, കണ്‍വര്‍ട്ടേഴ്‌സ്, സര്‍ജിക്കല്‍ ഗൗണ്‍സ്, മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റേഴ്‌സ്,...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap