സി.കെ ജാനുവിന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പത്തു ലക്ഷം രൂപ നല്‍കിയതിനെന്താണ് തെളിവെന്നു ചോദിച്ച കെ. സുരേന്ദ്രന്റെ ശബ്ദരേഖതന്നെ തെളിവായി പുറത്തുവിട്ട് വീണ്ടും പ്രസീത.
കെ.സുരേന്ദ്രന്റെയും പ്രസീതയുടെയും പുതിയ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുന്‍പ് സുരേന്ദ്രന്‍ വിളിച്ച ഫോണ്‍ കോളിലെ സംഭാഷണമാണ് പ്രസീത പുറത്തുവിട്ടത്.
സി.കെ ജാനുവുമായുള്ള കാര്യങ്ങളൊന്നും കൃഷ്ണദാസ് അറിയരുതെന്ന് ശബ്ദരേഖയില്‍ സുരേന്ദ്രന്റേതെന്ന് കരുതപ്പെടുന്ന സംഭാഷണങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം ബി.ജെ.പിയിലെ ഭിന്നത കൂടിയാണ് ഈ സംഭാഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.