കെ. സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്
സുരേന്ദ്രനുമായി സംസാരിക്കുന്നതിന്റെ കൂടുതൽ ഫോൺ റെക്കോർഡുകൾ പ്രസീത പുറത്ത് വിട്ടു
സികെ ജാനുവിനെ കാണുന്നതിന് തൊട്ടു മുമ്പ് പലതവണ പ്രസീതയുടെ ഫോണിലേക്ക് സുരേന്ദ്രൻ വിളിച്ചതായും പ്രസീതയുടെ ഫോണിൽ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചതായും റെക്കോർഡുകളിൽ വ്യക്തമാണ്
തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് വരാൻ പറഞ്ഞതായും
ഈ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നുമാണ് പ്രസീത ആരോപിക്കുന്നത്
പ്രസീത ആദ്യ ഘട്ടത്തിൽ പുറത്തുവിട്ട തെളിവുകൾ സുരേന്ദ്രൻ നിഷേധിച്ചിരുന്നു
ട്രോളിങ് നിരോധനം ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും.