17.1 C
New York
Friday, May 20, 2022
Home Kerala കെ.കെ. ശൈലജ പങ്കെടുത്ത അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം.

കെ.കെ. ശൈലജ പങ്കെടുത്ത അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം.

ആരോഗ്യമന്ത്രി കെ.കെ.ശൈലജ പങ്കെടുത്ത അദാലത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം.

സാമൂഹ്യ അകലം പാലിക്കാതെ നിരവധി പേരാണ് അദാലത്തിൽ പങ്കെടുക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് സർക്കാർ നിർദേശിക്കുകയും പാലിക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം നടന്നത്.

വ്യാഴാഴ്ച തളിപ്പമ്പിൽ നടക്കുന്ന അദാലത്തിലാണ് ഗുരുതരമായ കോവിഡ് പ്രോട്ടോക്കോൾ ലംഘനം ഉണ്ടായത്. മാസ്ക് ധരിച്ചിരുന്നു എന്നതൊഴിച്ചാൽ മറ്റൊരു പ്രോട്ടോക്കോളും പാലിക്കാതെയാണ് നൂറുകണക്കിനു പേർ ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവർക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിരുന്നെങ്കിലും അതിനു പുറത്ത് ആൾക്കാർ കൂട്ടംകൂടി നിൽക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

ജില്ലാ ഭരണകൂടമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ ആരോഗ്യ മന്ത്രി ഉൾപ്പെടെ മൂന്നു മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അങ്കണവാടി പ്രവേശനോത്സവം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

അങ്കണവാടി പ്രവേശനോത്സവം ഇക്കുറി ആഘോഷമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. മേയ് 30നാണ് അങ്കണവാടികളിൽ പ്രവേശനോത്സവം. ഇതിനായി വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങൾ മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ ലിസ്റ്റ് സർവ്വേ...

ഒമിക്രോണ്‍ ബിഎ.4 ആഘാതം ഇന്‍ഡ്യയിലും; ആദ്യ കേസ് ഹൈദരാബാദില്‍ കണ്ടെത്തി.

ഹൈദരാബാദ്: കോവിഡ് -19 ജനിതക നിരീക്ഷണ പരിപാടിയിലൂടെ വ്യാഴാഴ്ച ഹൈദരാബാദില്‍ ഒമിക്രോണിന്റെ ബിഎ.4 ഉപ വകഭേദത്തിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ കേസ് കണ്ടെത്തി. ബിഎ.4 ഉപ വകഭേദത്തിന്റെ വിശദാംശങ്ങള്‍ മെയ് ഒമ്ബതിന് ഇന്‍ഡ്യയില്‍ നിന്ന് ഇത്തരം...

ചെമ്മീന്‍ കറിയില്‍ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം ; നാദാപുരത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെമ്മീന്‍ കറിയില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. നാദാപുരം സ്വദേശി സുലേഖയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മരിച്ചത്. ബുധനാഴ്ചയാണ് സുലേഖയുടെ ഭര്‍ത്താവ് സെയ്ദ് വീട്ടിലേക്ക് ചെമ്മീന്‍ എത്തിച്ചത്. പാകം ചെയ്ത...

കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്ന്: ധനകാര്യവകുപ്പ് 30കോടി അനുവദിക്കും.

കെ.എസ് ആർ.ടി.സിയിൽ ഇന്ന് ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യും. ധനകാര്യവകുപ്പിൽ നിന്ന് മുപ്പത് കോടിയോളം രൂപകൂടി അനുവദിക്കാനാണ് നീക്കം. ഇന്ന് ഗതാഗതമന്ത്രി ധനകാര്യമന്ത്രിയുമായി അവസാനവട്ട ചർച്ച നടത്തും. സർക്കാർ ഉറപ്പിൽ വായ്‌പ എടുക്കാൻ കെ.എസ്.ആർ.ടി.സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: