ഡൽഹി: കെ.വി. തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റാകും. ഇതുസംബന്ധിച്ച തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. ഹൈക്കമാൻഡ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം.
നേരത്തെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്ന കെ.വി. തോമസിനെ സോണിയ ഗാന്ധി ഫോണിൽ നേരിട്ടുവിളിച്ചാണ് പ്രശ്നങ്ങൾ പരിഹരിച്ചത്. ഇതിനു പിന്നാലെയാണ് പാർട്ടിയിലെ തന്നെ ഉന്നത പദവി തോമസിന് നൽകുന്നത്.
Facebook Comments