17.1 C
New York
Thursday, December 2, 2021
Home Kerala കെ.റെയിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്.

കെ.റെയിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്.

ആലപ്പുഴ : കെ.റെയിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. കൊടിക്കുന്നിൽ സുരേഷ് എം.പി നേതൃത്വം നൽകുന്ന ജനകീയ രാപ്പകൽ സമരം നാളെ തുടങ്ങും.
എൽ.ഡി.എഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ.റെയിൽ സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പിലായാൽ കേരളത്തെ രണ്ടായി വെട്ടി മുറിക്കുകയും വൻ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷിക്കുകയും ചെയ്യുമെന്നാണ് ആക്ഷേപം. നിരവധി കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടും. അതിലുപരി വൻ അഴിമതിക്ക് കളമൊരുങ്ങുന്ന പദ്ധതി എതിർക്കപ്പെടണമെന്നതിനാലാണ് ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
48 മണിക്കൂർ നീണ്ടു നിൽക്കുന്ന സമരം നാളെ രാവിലെ 10 ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 18 ന് രാവിലെ 10 ന് കെ.മുരളീധരൻ എം.പിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി തുടങ്ങിയവർ സമരത്തിൽ പങ്കാളികളാവുമെന്ന് കോൺഗ്രസ് നൂറനാട് ബ്ളോക്ക് ആക്ടിംഗ് പ്രസിഡന്റ് ജി.ഹരി പ്രകാശ്, നേതാക്കളായ അജയൻ നൂറനാട്, സി.ആർ.ചന്ദ്രൻ, അബ്ദുൽ ജബ്ബാർ , രാജൻ പൈനുംമൂട്, മനോജ്.സി.ശേഖർ,എസ്. സാദിഖ്, പി.പി. കോശി,
വേണു കാവേരി, ഷാജി നൂറനാട്, ശിവപ്രസാദ് എന്നിവർ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: