തിരുവനന്തപുരം: ഡിജിറ്റൽ സാങ്കേതിക മേഖലയിൽ വലിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്ന കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ജനങ്ങൾക്കിടയിൽ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കാനാണ് കെ ഫോൺ പദ്ധതി നടപ്പിലാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കെ ഫോൺ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇൻർനെറ്റ് സേവനം വിരൽതുമ്പിൽ ലഭ്യമാകും. നോളജ് ഹബ്ബായും ഐടി ഹബ്ബായും വളരാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്കു കെ ഫോൺ പദ്ധതി കരുത്താകും. 10 ശതമാനത്തിൽ താഴെ ഓഫിസുകളാണ് സ്റ്റേറ്റ് നെറ്റ്‌വർക്കിൽ ഇപ്പോഴുള്ളത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖല അതിലും കുറവാണ്. വീടുകളും അതിവേഗ ഇന്റർനെറ്റിലേക്കു മാറിയിട്ടില്ല. കെഫോൺ പദ്ധതിയിലൂടെ അതിനെല്ലാം മാറ്റം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.