17.1 C
New York
Sunday, September 19, 2021
Home Kerala കെ പി സി സി പ്രസിഡന്റ് കെ സുധാകരന് സംഘ്പരിവാര്‍ മനസ്സാണെന്ന്: കെ പി അനില്‍കുമാര്‍

കെ പി സി സി പ്രസിഡന്റ് കെ സുധാകരന് സംഘ്പരിവാര്‍ മനസ്സാണെന്ന്: കെ പി അനില്‍കുമാര്‍

കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് കെ സുധാകരന് സംഘ്പരിവാര്‍ മനസ്സാണെന്ന് കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ കെ പി അനില്‍കുമാര്‍.

സംഘ്പരിവാര്‍ തന്നെ വിളിച്ചെന്ന് സുധാകരന്‍ തന്നെ സമ്മതിച്ചതാണ്. ബി ജെ പിക്ക് എന്താണ് പ്രശ്‌നമെന്നാണ് സുധാകരന്‍ ചോദിച്ചതെന്നും സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അനില്‍കുമാര്‍ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മത്തെ പോലും മാലിന്യം എന്ന് വിശേഷിപ്പിച്ച നേതാവാണ് കെ സുധാകരന്‍.

എ കെ ആന്റണിയെ മുക്കാലില്‍ക്കെട്ടി അടിക്കണമെന്ന് പറഞ്ഞ, സോണിയാ ഗാന്ധിയെ മദാമ എന്ന് വിളിച്ച, അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേല്‍ എന്ന് വിളിച്ച കെ മുരളീധരന്‍ തന്നെ പാര്‍ട്ടി അച്ചടക്കം പഠിപ്പിക്കേണ്ട. ടി സിദ്ദീഖ് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് കെ പി അനില്‍കുമാര്‍. സിദ്ദീഖിന്റെ നിലപാട് നാട്ടുകാര്‍ക്കറിയാം.

ഇനിയും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസില്‍ നിന്ന് സി പി എമ്മിലേക്ക് വരും. ആത്മാഭിമാനുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് വിടും. കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും താന്‍ ആഗ്രഹിച്ചിട്ടില്ല. അവഗണനകള്‍ മാത്രമാണ് അവിടെ ഉണ്ടായത്. കോണ്‍ഗ്രസ് തന്നെ ജീവനോടെ വെട്ടിക്കൊല്ലുകയായിരുന്നു. നേരത്തെ സി പി എമ്മിലേക്ക് വരേണ്ടതായിരുന്നു. സി പി എമ്മിലുള്ളത് ആത്മാഭിമാനമുള്ള പ്രവര്‍ത്തകരാണ്.

കമ്മ്യൂണിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. പെട്ടിയെടുപ്പുകാര്‍ക്കാണ് അവിടെ പരിഗണന. ഫാസിസ്റ്റ് കാലത്ത് കോണ്‍ഗ്രസ് വെറും കാഴ്ച്ചക്കാര്‍ മാത്രമാണ്. സി പി എമ്മില്‍ പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും സന്തോഷത്തോടെ നിറവേറ്റുമെന്നും കെ പി അനില്‍കുമാര്‍ പറഞ്ഞു.

രാവിലെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തിയ അനില്‍കുമാറിനെ റെയില്‍വേ സ്‌റ്റേഷനിലും തുടര്‍ന്ന് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍, മുന്‍ എം എല്‍ എ എ പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: