കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ മത്സരിച്ചേക്കും.
മുല്ലപ്പള്ളി മത്സരിച്ചാൽ കെ. സുധാകരൻ കെ.പി.സി.സി. അധ്യക്ഷനാകും. കോൺഗ്രസിലെ മുഴുവൻ സിറ്റിങ് എം.എൽ.എമാർക്കും സീറ്റ് നൽകും.
അതിനിടെ കെ.സി. ജോസഫ് യുവാക്കൾക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി.
കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാവുകയാണ്.
വൈകിട്ട് ആറുമണിക്ക് സ്ക്രീനിങ് കമ്മിറ്റി യോഗം ചേരും. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുകയാണെങ്കിൽ അത് കണ്ണൂരിൽ ആയിരിക്കും.