തിരുവനന്തപുരത്ത് നടന്ന പോലീസ് അക്രമത്തിൽ പ്രതിഷേധിച്ച് കെ എസ് യു കോട്ടയത്ത് നടത്തിയ മാർച്ചിൽ സംഘർഷം കോട്ടയം കളക്ടറേറ്റ് പടിക്കലേക്കു പ്രകടനമായി എത്തിയ പ്രവർത്തകർ കളക്ട്രേറ്റ് കവാടത്തിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ ശ്രമിചു .തുടർന്ന് രണ്ടു തവണപ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിചു തുടർന്ന് പ്രവർത്തകരും പോലീസുo തമ്മിലുണ്ടായ വാക്കേറ്റo കൈയാം കളിയുടെ വക്കോളമെത്തി പോലിസിനെ പ്രകോപിപ്പിക്കാൻ പ്രവർത്തകർ ശ്രമിച്ചുവെങ്കിലും നടന്നില്ല പിന്നിട് കെ കെ റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ പ്രതിഷേധിച്ചു KPCC സെക്രട്ടറി നാട്ടകം സുരേഷ് പ്രതിഷേധo ഉദ്ഘാടനം ചെയ്തു എൻ എസ് ഹരിശ്ചന്ദ്രൻ K S U നേതാക്കളായ യശ്വന്ത് സി നായർ , പയസ് ജോർജ് തുടങ്ങിയവർ പ്രസംഗിചു തുടർന്ന് വീണ്ടു പ്രവർത്തകരും പോലിസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി .അറസ്റ്റിന് വിസമ്മതിച്ച പ്രവർത്തകരെ പോലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി
