17.1 C
New York
Tuesday, May 17, 2022
Home Kerala കെ.എസ്.ഇ.ബി.യിൽ നിന്നുള്ള അറിയിപ്പ്.

കെ.എസ്.ഇ.ബി.യിൽ നിന്നുള്ള അറിയിപ്പ്.

കെ എസ് ഇ ബി-യുടെ വിവരസാങ്കേതികവിദ്യാധിഷ്ഠിതമായ സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിസാസ്റ്റര്‍ റിക്കവറി (ഡി.ആര്‍) സെന്ററിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍, 2022 മെയ് 13, 10.30 PM മുതല്‍ മെയ് 15, 5.00 PM വരെ ഡി.ആര്‍ ഡ്രില്‍ നടക്കുന്നു.

ഈ ദിവസങ്ങളില്‍ ഓണ്‍ലൈനായോ ഫ്രണ്ട്സ് (FRIENDS), അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കുന്നതല്ല. കെ.എസ്.ഇ.ബി-യുടെ കസ്റ്റമര്‍ കെയര്‍ സെന്‍ററും പ്രവര്‍ത്തിക്കില്ല.

ഈ കാലയളവില്‍ വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനായി അതത് സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് : 0471 2514710/ 9496061061 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

കെ.എസ്.ഇ.ബി.യുടെ പ്രവര്‍ത്തന നിര്‍വഹണവുമായി ബന്ധപ്പെട്ട മറ്റു സോഫ്റ്റ്-വെയര്‍ ആപ്ലിക്കേഷനുകളും മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ ലഭ്യമാകുന്നതല്ല.

ഇതുമൂലം പൊതുജനങ്ങള്‍ക്കുണ്ടായേക്കാവുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: