കെ എസ് ആർ ടി സി യിലെ 100കോടി രൂപയുടെ അഴിമതി നടന്നുവെന്ന എം ഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
ഓഡിറ്റിലെ കണ്ടെത്തലുകൾ ഗൗരവം ഉള്ളത്. ഉന്നത ഉദ്യോഗസ്ഥരും , ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം
അന്വേഷണമാവശ്യപ്പെട്ട് ഡി ജി പി യ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല
കേസ് എടുക്കാൻ ഡി ജി പി യ്ക്ക് നിർദ്ദേശം നൽകണം എന്ന് ഹർജിക്കാരൻ
വിഴിഞ്ഞം ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്
ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും