17.1 C
New York
Monday, October 25, 2021
Home Kerala കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ രണ്ടുപേർ മരിച്ചതിനൊപ്പം 22 പേർക്ക് പരിക്കേറ്റു.

കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ രണ്ടുപേർ മരിച്ചതിനൊപ്പം 22 പേർക്ക് പരിക്കേറ്റു.

തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ രണ്ടുപേർ മരിച്ചതിനൊപ്പം 22 പേർക്ക് പരിക്കേറ്റു.

ഒരാളുടെ നില ഗുരുതരം.

സ്‌കൂട്ടറിൽ സഞ്ചരിച്ച ചെങ്ങന്നൂർ പിരളശ്ശേരി ആഞ്ഞിലംപറമ്പിൽ ജെയിംസ് ചാക്കോ (31), ചെങ്ങന്നൂർ വെൺമണി പുലക്കടവ് ആൻസി ഭവനത്തിൽ ആൻസി (27) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എം.സി.റോഡിൽ വൈകിട്ട് നാലു മണിക്കാണ് അപകടം ഉണ്ടായത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ്സാണ് മുന്നിൽ പോയ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ എമിറേറ്റ്സ് ഒപ്ടിക്കൽസ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്.

ബസിലെ യാത്രക്കാരായ കോഴഞ്ചേരി നാരങ്ങാനം കാട്ടൂർ കളരിപ്പറമ്പിൽ സജിനി (22 ), പത്തനംതിട്ട ആഴൂർ കച്ചിപ്പുഴയിൽ ആഷ്‌ന (22 ), വൈക്കം ശ്രീവത്സത്തിൽ ഹരിത (25), പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് വലിയമഠത്തിൽ സുമ (41), കരുനാഗപ്പള്ളി പുത്തൻചന്ത സോമശൈലത്തിൽ അനുപമ (20), തിരുവല്ല മഞ്ഞാടി കണിയാറയിൽ കെസിയ ആൻ ജോൺ(21 ), പത്തനംതിട്ട സ്വദേശികളായ അജയകുമാർ (47 ), മിനി പി.അജയൻ (45 ), ലിസി വർഗീസ് (50 ),അനില (23), മീര (30 ), കോട്ടയം സ്വദേശി ദിനേശൻ (60 ), കോഴഞ്ചേരി സ്വദേശി ബേബി (44 ), ചിറ്റാർ സ്വദേശി ജിനു (30 ), കോട്ടയം പാമ്പാടി സ്വദേശി വിത്സൻ, ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി ചിന്നു (39 ), തിരുവല്ല സ്വദേശി സദാനന്ദൻ (58) എന്നിവരെ പരിക്കുകളോടെ തിരുവല്ല താലൂക്ക് ആശുപത്രിയിലും

പത്തനംതിട്ട വടക്കേപ്പുറം കുഴിത്തുണ്ടിയിൽ രേഷ്മാ ശങ്കർ (21) സഹോദരി രശ്മി ശങ്കർ (19 ), എന്നിവരെ പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. പത്തോളം മറ്റു വാഹനങ്ങളും കൂട്ടയിടിയിൽ കേടുപാടുകൾ വന്നിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അപരിചിതരുടെ ഫേസ് ബുക്ക് അക്കൌണ്ടുകളിൽ നിന്ന് വരുന്ന സൗഹൃദ അഭ്യർത്ഥനകളിൽ ജാഗ്രത പാലിക്കുക മുന്നറിയിപ്പുമായി കേരള പോലീസ്.

വിദേശീയരായ ഡോക്ടർമാരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യു.കെ യിൽ നിന്നും ആകർഷകമായ സമ്മാനങ്ങൾ അയക്കാനെന്ന പേരിൽ നികുതിയും, ഇൻഷുറൻസിനായും വൻതുകകൾ വാങ്ങി സാമൂഹ്യ മാധ്യമങ്ങൾ വഴി തട്ടിപ്പു നടത്തിയിരുന്ന മണിപ്പൂരി സ്വദേശികളായ ഭാര്യയേയും ഭർത്താവിനേയും...

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം:​ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറിച്ചി സ്വദേശിയാണ്​ മരിച്ചത്​. 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പലചരക്ക്​ കടയുടമ കഴിഞ്ഞ ആഴ്ചയാണ്​ അറസ്റ്റിലായത്​​. കഴിഞ്ഞ ശനിയാഴ്ചയാണ്​ ചിങ്ങവനം പൊലീസ്​...

താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച്‌ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും;മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം : സംസതഥാനത്ത് എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കാനുണ്ടെന്നും താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച്‌ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 50...

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.

കൊച്ചി : നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസ്സുടമകളുടെ ‌ ആവശ്യം. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ...
WP2Social Auto Publish Powered By : XYZScripts.com
error: