എം സി റോഡിൽ പറന്തലിന് സമീപം കെ എസ് ആർ ടി സി ബസ് ആമ്പുലൻസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആമ്പുലൻസ് ഡ്രൈവർ മരിച്ചു. തൃശൂർ സ്വദേശിയാണ് ആമ്പുലൻസ് ഡ്രൈവർ. ഇന്ന് വൈകിട്ട് 5.30 ഓടെ എം സി റോഡിൽ പന്തൽ പല്ലാകുഴി പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്നും ആലുവയിലേക്ക് വന്ന സൂപ്പർഫാസ്റ്റ് ബസ് എതിർ ദിശയിൽ നിന്നു വന്ന ആമ്പുലൻസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആമ്പുലൻസ് വയലിലേക്ക് മറിയുകയായിരുന്നു. കെഎസ് ആർടിസി ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Facebook Comments