കെ എസ് ആർ ടി സി പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു
കോട്ടയം ഡിപ്പോയിൽ നിന്ന് രാവിലെ 10 മണി വരെ സർവ്വീസ് നടന്നത് അഞ്ച് എണ്ണം മാത്രം.
കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി സംഘടനകളായ ടി.ഡി.എഫ്, കെ.എസ്.ടി എംപ്ലോയീസ് സംഘ് എന്നിവരാണ് 24 മണിക്കൂർ സൂചന പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
എല്ലാ ഡിപ്പോകളിലും ഭൂരിഭാഗം സർവീസുകളും മുടങ്ങിയിട്ടുണ്ട്..
ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് സമരം.
ചൊവ്വാഴ്ച അർധരാത്രി 12ന് തുടങ്ങിയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി 12 ന് സമാപിക്കും.