17.1 C
New York
Monday, September 20, 2021
Home Kerala കെ എസ് ആർടിസി പമ്പുകളിൽ നിന്നും; ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം

കെ എസ് ആർടിസി പമ്പുകളിൽ നിന്നും; ഇനി മുതൽ പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം

ഇനി മുതൽ കെ എസ് ആർടിസി പമ്പുകളിൽ നിന്നും പൊതുജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം. കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി, പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് നടപ്പിലാക്കുന്ന കെഎസ്ആർടിസി യാത്രാ ഫ്യുസൽസിന്റെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 15 ന് നടക്കും.

തിരുവനന്തപുരം കിഴക്കേകോട്ടയിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ആദ്യ വിൽപ്പന നിർവ്വഹിക്കും, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിൽ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായാണ് കെഎസ്ആർടിസി ഇന്ധന ഔട്ട്ലൈറ്റ് ആരംഭിക്കുന്നത്.

സംസ്ഥാനത്തുടനീളം പൊതുജനങ്ങള്‍ക്കായി 75 ഇന്ധന ചില്ലറ വില്പനശാലകള്‍ സ്ഥാപിക്കുന്നതിനാണ്‌ ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 8 പമ്പുകളാണ് ആരംഭിക്കുന്നത്. മറ്റ് ഏഴ് പമ്പുകൾ 16 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസും,

ചേർത്തലയിൽ കൃഷി മന്ത്രി പി. പ്രസാദും , 17 ന് ചടയമംഗലത്ത് വൈകിട്ട് അ‍ഞ്ച് മണിക്ക് മന്ത്രി ജെ. ചിഞ്ചുറാണി, 18 ന് രാവിലെ 8.30 മണിക്ക് മൂന്നാറിൽ മന്ത്രി റോഷി അഗസ്റ്റിൻ, രാവിലെ 9 മണിക്ക് മൂവാറ്റുപുഴയിൽ മന്ത്രി പി. രാജീവ്, വൈകിട്ട് 4 മണിക്ക് ചാലക്കുടിയിൽ മന്ത്രി ആർ. ബിന്ദു, വൈകിട്ട് 5 മണിക്ക് കിളിമാനൂരിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവരും പമ്പുകൾ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

ആദ്യ ദിവസം മുതല്‍ തന്നെ ഇവിടെ നിന്നും പെട്രോളും, ഡീസലും നിറക്കുന്നതിനുളള സൗകര്യം ലഭ്യമായിരിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: