അനധികത സ്വത്ത് സമ്ബാദന കേസില്‍ നടത്തിയ റെയ്ഡിനിടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ലീഗ് നേതാവ് കെ എം ഷാജി എം എല്‍ എയെ വിജിലന്‍സ് ചോദ്യം ചെയ്യും.
രാവിലെ പത്തിന് കോഴിക്കോട് വിജിലന്‍സ് ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് വിജലന്‍സ് കണ്ടെടുത്ത ലക്ഷങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് ഷാജിയോട് വിജിലന്‍സ് ആവശ്യപ്പെട്ടുണ്ട്. പണത്തിന്റെ ഉറവിടം ഏതെന്ന് ഷാജി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കേണ്ടിവരും. കൂടാതെ ഷാജി നടത്തിയ 73ഓളം ഭൂമി ഇടപാടിന്റെ രേഖകള്‍ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കണ്ടെടുത്തിരുന്നു. ഇതിലും വ്യക്തമായ വിശദീകരണം നല്‍കേണ്ടിവരും
Facebook Comments