മുസ്ലീംലീഗ് നേതാവ് കെ.എം. ഷാജിയുടെ വീടുകളിൽ നടത്തിയ റെയ്ഡിന്റെ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
ഷാജിയുടെ വീട്ടിൽനിന്ന് 47.35 ലക്ഷം രൂപ കണ്ടെത്തിയെന്നാണ് കോഴിക്കോട് വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
ഇതോടൊപ്പം 77 രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഷാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത 50 പവൻ സ്വർണവും വിദേശ കറൻസിയും വിജിലൻസ് സംഘം തിരികെനൽകി.
ഇതിൽ അസ്വാഭാവികതയില്ലെന്ന കണ്ടെത്തെലിനെ തുടർന്നാണ് ഇവ തിരികെനൽകിയത്. വിദേശകറൻസി മക്കളുടെ ശേഖരമാണെന്ന് കെ.എം. ഷാജിയും നേരത്തെ പറഞ്ഞിരുന്നു.
Facebook Comments