കെ.എം മാണിയുടെ പ്രതിമ അനാഛാദനം നാളെ കേരള രാഷ്ട്രീത്തിലെ അതികായകന്മാരിൽ ഒരാളായ കെ എം മാണിയുടെ പ്രതിമ കേരളത്തിലാദ്യമായി നാളെ പാലായിൽ സ്ഥാപിക്കും. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റിയുടെയും, കെ.എം.മാണി ഫണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിമ നിർമ്മിക്കുന്നത്. വൈകുന്നേരം 4 ന് പാലാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അനാഛാദന ചടങ്ങ് നിയമസഭാ സ്പീക്കർ ശ്രീരാമകൃഷണൻ നിർവ്വഹിക്കും. ചടങ്ങിൽ ആ മുഖപ്രസംഗം ജോസ് കെ.മാണി എക്സ് എം.പി നിർവ്വഹിക്കും അനുഗ്രഹ പ്രഭാഷണം ബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി നിർവ്വഹിക്കും