മാധ്യമ പ്രവർത്തകൻ കെ.എം.ബഷീര്‍ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പോലീസ് തെളിവായി നൽകിയ സിസിടിവി ദൃശ്യങ്ങൾ പ്രതി ശ്രീറാം വെങ്കിട്ടരാമന് നൽകാമെന്ന് കോടതിയുടെ ഉത്തരവ്.
തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം.
പോലീസ് തെളിവായി നൽകിയ സിഡികൾ തനിക്ക് നൽകണമെന്ന് ശ്രീറാം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ നൽകാൻ തടസമില്ലെന്ന് ഫോറൻസിക് ഡയറക്ടർ അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടി. നേരത്തേ, സിസിടിവി ദൃശ്യങ്ങള്‍ പ്രതിക്ക് നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ രംഗത്തെത്തിയിരുന്നു.