കെ ആർ ഗൗരിയമ്മയെ ഒഴിവാക്കി
ജെ എസ് എസ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ആർ ഗൗരിയമ്മയെ ഒഴിവാക്കി. എ എൻ രാജൻബാബുവിനെ പുതിയ ജനറൽ സെക്രട്ടറിയായി ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.
കെ ആർ ഗൗരിയമ്മയെ പാർട്ടി പ്രസിഡൻ്റാക്കി. സഞ്ജീവ് സോമരാജനാണ് ആക്ടിംഗ് പ്രസിഡൻ്റ്. അനാരോഗ്യം കാരണം വിശ്രമത്തിലുള്ള ഗൗരിയമ്മ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.