17.1 C
New York
Thursday, September 23, 2021
Home Kerala കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിനെ മറവിൽ വ്യാജമദ്യ വില്‍പ്പന ; രണ്ട് പേർ അറസ്റ്റിൽ

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിനെ മറവിൽ വ്യാജമദ്യ വില്‍പ്പന ; രണ്ട് പേർ അറസ്റ്റിൽ

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിനെ മറവിൽ വ്യാജമദ്യ വില്‍പ്പന ; രണ്ട് പേർ അറസ്റ്റിൽ

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനം മറയാക്കി കോട്ടയം ഈരാറ്റുപേട്ടയില്‍ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന.

തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പ്പനങ്ങളും എക്സൈസ് പിടികൂടി.

ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ആസിഫ്, നടയ്ക്കൽ ഫർണിച്ചർ മാർട്ട് നടത്തി വരുന്ന പരീകൊച്ച് കുട്ടി എന്ന് വിളിക്കുന്ന ഷിയാസ് എന്നിവരാണ് കൊവിഡ് ചാരിറ്റിയുടെ പേരില്‍ വമ്പൻ വ്യാജമദ്യ വില്‍പ്പന നടത്തിയത്.

തമിഴ്നാട്ടിൽനിന്ന് പച്ചക്കറി ഇറക്കുമതി ചെയ്ത് സൗജന്യമായി കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കാനെന്ന പേരിലാണ് പദ്ധതി തുടങ്ങിയത്.

ആദ്യഘട്ടത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ച്ചക്കറി ഇറക്കുമതി ചെയ്ത് സന്നദ്ധപ്രവർത്തനം നടത്തുകയും ചെയ്തു.

പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും മദ്യവില്‍പ്പനശാലകള്‍ പൂട്ടുകയും ചെയ്തതോടെയാണ് പച്ചക്കറിക്കിടയില്‍ മദ്യം ഒളിപ്പിച്ച് കടത്താൻ തുടങ്ങിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊവിഡ് മുക്തി നേടിയ ശേഷം ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കേരളത്തില്‍ ഒരു മരണം കൂടി.

മലപ്പുറം വണ്ടൂര്‍ സ്വദേശി അഹമ്മദ് കുട്ടി എന്ന എഴുപത്തിയഞ്ചുകാരനാണ് കോഴിക്കോട് മെഡി. കോളേജില്‍ വച്ച് മരിച്ചത്. ഇതോടെ നാല് മാസത്തിനകം ബ്ലാക്ക് ഫംഗസ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണം കേരളത്തില്‍ പത്ത് ആയി....

ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നോമിനേറ്റു ചെയ്തു.

വാഷിംഗ്ടൺ: ഇന്ത്യൻ അമേരിക്കൻ ആശിഷ് വസിറാണിയെ ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി പ്രസിഡന്റ് ജോ ബൈഡൻ നോമിനേറ്റു ചെയ്തു. സെപ്റ്റംബർ 21നാണ് വൈറ്റ് ഹൗസ് നോമിനേഷൻ വാർത്ത മാധ്യമങ്ങൾക്ക് നൽകിയത്. നാഷ്ണൽ മിലിട്ടറി ഫാമിലി...

ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.

ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു.ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. പാൽ ,പത്രം...

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 9)

ആ വാർത്ത അവളെ വല്ലാതെ നടുക്കിഎന്ന് പറയാം.എന്നോട് എന്റെ അസുഖത്തിന്റെ തീവ്രതയൊന്നും അവളറിയിച്ചില്ല. ചെറിയൊരു ബ്ലോക്ക്‌ എന്ന് മാത്രം അറിയിച്ചു. എന്നെ അറിയിച്ചാൽ എനിക്ക് ഏറെ ആവലാതികൾ ഉണ്ടാകും എന്നായിരുന്നു അവളുടെ ഭയം....
WP2Social Auto Publish Powered By : XYZScripts.com
error: