കെവിൻ വധക്കേസിലെ പ്രതിക്ക് ജയിലിൽ വച്ച് മർദ്ദനമേറ്റ സംഭവത്തിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു.
ജയിൽ ഡിഐജി സംഭവം അന്വേഷിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും ജയിൽ ഡിജിപി വ്യക്തമാക്കി.
കേസിലെ ഒൻപതാം പ്രതി ടിറ്റോ ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ വച്ച് സഹതടവുകാർ ക്രൂരമായി മർദ്ദിച്ചുവെന്ന പരാതിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.