17.1 C
New York
Wednesday, September 22, 2021
Home Kerala കെപിസിസി പുനസംഘടന ; മുതിര്‍ന്ന നേതാക്കളുമായി കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

കെപിസിസി പുനസംഘടന ; മുതിര്‍ന്ന നേതാക്കളുമായി കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

കെപിസിസി പുനസംഘടന ; മുതിര്‍ന്ന നേതാക്കളുമായി കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലെ നിര്‍ണായക ചര്‍ച്ചകള്‍ ഇന്ന് നടക്കും. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സാധ്യതാ പട്ടിക തയാറാക്കി നേതാക്കള്‍ വൈകാതെ തന്നെ ഡല്‍ഹിക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ ഡിസിസി അധ്യക്ഷന്‍മാരെ ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് നീക്കം. പിന്നാലെ കെപിസിസി ഭാരവാഹിപ്രഖ്യാപനവും ഉണ്ടാകും. പുനസംഘടനയുമായി ബന്ധപ്പെട്ട് എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി കെ സുധാകരന്‍ ഇതിനോടകം പലവട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.കരട് സാധ്യതാ പട്ടികയ്ക്കും ഡിസിസി അധ്യക്ഷന്മാരുടെ പാനലിനും ഏകദേശ രൂപവും നല്‍കിയിട്ടുണ്ട്.

കരട് പട്ടിക മുന്‍നിര്‍ത്തി മുതിര്‍ന്ന നേതാക്കളുമായി അവസാനവട്ട ചര്‍ച്ചയിലാണ് നേതൃത്വം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എന്നിവരുമായാണ് കെ സുധാകരന്റെ ഇന്നത്തെ ചര്‍ച്ച. കെപിപിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് പദവികളിലേക്ക് പരിഗണിക്കേണ്ടവരുടെ അന്തിമപട്ടികയ്ക്ക് രൂപം നല്‍കലാണ് ലക്ഷ്യം.
ഇന്ന് രാത്രി ഡൽഹിക്ക് തിരിക്കുന്ന സുധാകരന്‍ കേന്ദ്രനേതൃത്വവുമായി തുടര്‍ചര്‍ച്ചകളും നടത്തും. സംസ്ഥാന നേതാക്കളുമായി ഒരുവട്ടം കൂടി ചര്‍ച്ചകള്‍ നടത്തിയശേഷമാകും അന്തിമപട്ടിക ഹൈക്കമാന്‍ഡിന് കൈമാറുക.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: