17.1 C
New York
Wednesday, January 19, 2022
Home Kerala കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു.

കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു.

കൊല്ലം: കൊട്ടാരക്കരയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നും താഴെ വീണ് യുവാവ് മരിച്ചു. തൃക്കണ്ണമംഗൽ കാഞ്ഞിരംവിള വീട്ടിൽ മഹേഷ് (മനു-26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.പെട്ടി ഓട്ടോ ഓടിക്കുന്ന മഹേഷ് സാധനവുമായി ഇവിടേക്ക് എത്തിയതാണ്. മറ്റ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടയിൽ കൈവരിയുണ്ടെന്ന ധാരണയിൽ വശത്തേക്ക് ചാരിനിന്നെങ്കിലും താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരിച്ചു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഭാര്യ: അജിത, മകൾ: ആത്മിക.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

BSF: 2788 കോൺസ്റ്റബിൾ

പത്താം ക്ലാസുകാർക്ക് അവസരം ബിഎസ്എഫിൽ കോൺസ്റ്റബിൾ ( ട്രേഡ്സ്മെൻ) തസ്തികയിലെ 2788 ഒഴിവിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അവസരം മാർച്ച് 1നകം ഓൺലൈനായി അപേക്ഷിക്കണം ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. ഒഴിവുകൾ താൽക്കാലികം സ്ഥിരപ്പെട്ടേക്കാം. കോബ്ലർ,...

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...
WP2Social Auto Publish Powered By : XYZScripts.com
error: